അനു സിത്താരയുടെ ഷാർജയിലെ നൃത്തവിദ്യാലയം സന്ദർശിച്ച് കാവ്യ മാധവൻ. അനു സിത്താര പുതിയതായി തുടങ്ങിയ കമലദളം എന്ന ഡാൻസ് സ്കൂളിലാണ് അമ്മയ്ക്കും മകൾ മഹാലക്ഷ്മിക്കുമൊപ്പം കാവ്യ എത്തിയത്.
അനു സിത്താര തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഈ കൂടിക്കാഴ്ചയുടെ ഹൃദ്യമായ വീഡിയോ ആരാധകർക്കായി പങ്കുവച്ചത്.
നൃത്തവിദ്യാലയത്തിൽ കുറച്ചധികം സമയം ചിലവഴിച്ചിട്ടാണ് കാവ്യ മടങ്ങിയത്. അനു സിത്താരയുടെ സഹോദരി സോനാരയും ഈ സന്തോഷത്തിൽ പങ്കുചേർന്നു.
‘ഒരു സഹോദരിയുടെ സ്നേഹം പോലെ... പ്രിയപ്പെട്ട കാവ്യ ചേച്ചിക്കൊപ്പം കമലദളത്തിൽ’’ എന്ന അടിക്കുറിപ്പോടെയാണ് അനു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അമ്മയുടെ കൈകളിൽ തൂങ്ങി നാണത്തോടെ നിൽക്കുന്ന മഹാലക്ഷ്മിയും വീഡിയോയിലെ പ്രധാന ആകർഷണമാണ്. കണ്ടാൽ സഹോദരിമാരെപ്പോലെ, ഒരു ഫ്രെയിമിൽ രണ്ട് ഐശ്വര്യം എന്നായിരുന്നു സോന നായരുടെ കമന്റ്